വിവാഹ സംഘത്തിന്റെ ആഡംബര ‘റോഡ് ഷോ’; നാട്ടുകാരുടെ പരാതിയിൽ അന്വേഷണം

By Senior Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: മേപ്പയ്യൂർ മഞ്ഞക്കുളത്ത് വിവാഹസംഘത്തിന്റെ ആഡംബര ‘റോഡ് ഷോ’. റോഡിൽ നിരയായി പോയ ആഡംബര വാഹനങ്ങളിലാണ് യുവാക്കളും മറ്റും അപകടകരമായ രീതിയിൽ യാത്ര ചെയ്‌ത്‌ ആഘോഷം സംഘടിപ്പിച്ചത്. സംഭവത്തിൽ പോലീസും മോട്ടോർ വാഹനവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാറിന്റെ വിൻഡോ താഴ്‌ത്തി ശരീരത്തിന്റെ പകുതിയോളം പുറത്തിട്ടാണ് സംഘം സഞ്ചരിച്ചത്. വാഹനങ്ങളുടെ നമ്പർ സഹിതം നാട്ടുകാർ നൽകിയ പരാതിയിലാണ് പോലീസ് നടപടി. വിവാഹസംഘം ഗതാഗതതടസം ഉണ്ടാക്കി പൊതുനിരത്തിൽ അതിരുകടന്നുള്ള ആഘോഷം നടത്തിയതിനാലാണ് പോലീസ് അന്വേഷണം.

അഞ്ചോളം ആഡംബര വാഹനങ്ങളിലാണ് അപകടകരമായ രീതിയിൽ യുവാക്കൾ സഞ്ചരിച്ചത്. ഇതിന് തൊട്ടുപിന്നാലെ മറ്റൊരു കാറിൽ വരനും സംഘവും സഞ്ചരിച്ചിരുന്നു. നരിക്കോട് സ്വദേശിയുടേത് ആയിരുന്നു വിവാഹം. റീൽസ് ചിത്രീകരണത്തിന്റെയും മറ്റും ഭാഗമായാണ് ഇത്തരത്തിൽ പൊതുനിരത്തിൽ മറ്റു വാഹനങ്ങൾ സഞ്ചരിക്കുന്നതിനിടെ അപകടകരമായ രീതിയിൽ ആഘോഷയാത്ര സംഘടിപ്പിച്ചത്.

Most Read| എസ്എസ്എൽസി പരീക്ഷാഫലം മേയ് 15 ന്; ഹയർ സെക്കൻഡറി ഫലം 22ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE