എസ്എസ്എൽസി പരീക്ഷാഫലം മേയ് 15 ന്; ഹയർ സെക്കൻഡറി ഫലം 22ന്

വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ ഇംപ്രൂവ്‌മെന്റ്‌ ഫലം മേയ് എട്ടിനും ഒന്നാംവർഷ പരീക്ഷാ ഫലം ജൂൺ പത്തിനും പ്രഖ്യാപിക്കും.

By Senior Reporter, Malabar News
Plus Two results will be announced on Tuesday
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് 15ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം മേയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ ഇംപ്രൂവ്‌മെന്റ്‌ ഫലം മേയ് എട്ടിനും ഒന്നാംവർഷ പരീക്ഷാ ഫലം ജൂൺ പത്തിനും പ്രഖ്യാപിക്കും.

എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനം അതിന്റെ ഫലം പ്രസിദ്ധീകരിക്കും. മേയ് ആദ്യവാരം തന്നെ പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിക്കണം എന്നായിരുന്നു തീരുമാനമെങ്കിലും ഗൾഫ് മേഖലയിലെ പ്രതിസന്ധികൾ വന്നതോടെ സമയക്രമത്തിൽ മാറ്റം വരുത്തുകയായിരുന്നു.

ആകെ 4,17,497 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇറാൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ റദ്ദാക്കിയിരുന്നു. പരീക്ഷാ മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അധ്യാപകർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയെന്നും മൂല്യനിർണയവുമായി ബന്ധപ്പെട്ട് പിഴവുകൾ വരുത്തുന്ന സ്‌കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Most Read| ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും; മേയ് ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE