ആർആർടിഎസ് പദ്ധതിയുമായി സർക്കാർ മുന്നോട്ട്; ആദ്യഘട്ടം തൃശൂർ വരെ

ബജറ്റിലടക്കം അതിവേഗ പാതയുമായി ബന്ധപ്പെട്ട പദ്ധതികളിൽ കേരളത്തെ കേന്ദ്രം അവഗണിച്ചപ്പോഴാണ് സംസ്‌ഥാനം ഉത്തരവിറക്കിയത്.

By Senior Reporter, Malabar News
RRTS Project
Representational Image
Ajwa Travels

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ബദലായി റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റം (ആർആർടിഎസ്) നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടർന്ന് സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കി.

തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ആദ്യഘത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. 1,92,780 കോടിയാണ് പദ്ധതിയുടെ ചിലവ് കണക്കാക്കുന്നത്. ബജറ്റിലടക്കം അതിവേഗ പാതയുമായി ബന്ധപ്പെട്ട പദ്ധതികളിൽ കേരളത്തെ കേന്ദ്രം അവഗണിച്ചപ്പോഴാണ് സംസ്‌ഥാനം ഉത്തരവിറക്കിയത്.

ഘട്ടം ഘട്ടമായി കാസർഗോഡ് വരെ പദ്ധതി പിന്നീട് നീട്ടും. റിസർവേഷൻ ആവശ്യമില്ലാത്തതും നിശ്‌ചിത സമയത്തിനിടയിൽ ഇരുദിശയിലും ട്രെയിനോടുകയും ചെയ്യുന്ന സംവിധാനമാണ് ചർച്ചകളിലുള്ളത്. തൂണുകളും വയഡക്‌ടുകളും വഴി പാതയുടെ കൂടുതൽ ഭാഗവും കടന്നുപോകുന്ന നിർമാണ രീതിയാണ് റാപ്പിഡ് റെയിൽ.

ഡെൽഹി- മീററ്റ് റാപ്പിഡ് റെയിൽ നടപ്പാക്കിയ നാഷണൽ ക്യാപിറ്റൽ റീജൻ ട്രാൻസ്പോർട്ട് കോർപറേഷനാണ് എൻസിആർടിസി) കർണാടകയിൽ സമാനമായ പദ്ധതിക്ക് ഡിപിആർ തയ്യാറാക്കുന്നത്. എൻസിആർടിസിയുമായി കേരളം അനൗദ്യോഗിക ചർച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. തമിഴ്‌നാട്ടിൽ ചെന്നൈ മെട്രോയും റാപ്പിഡ് റെയിലിന് ഏജൻസിയെ കണ്ടെത്തിയിട്ടുണ്ട്.

Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE