ന്യൂഡെല്‍ഹി: കായിക മല്‍സരങ്ങള്‍ നടക്കുന്ന സ്‌റ്റേഡിയങ്ങളില്‍ 50 ശതമാനം കാണികളെ അനുവദിക്കാന്‍ കേന്ദ്രം തീരുമാനിക്കുന്നതായി റിപ്പോര്‍ട്ട്. കായിക മന്ത്രാലയം പുറത്തിറക്കുന്ന പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് 50 ശതമാനം കാണികളെ അനുവദിക്കാനുള്ള നീക്കം. ‘ഇന്‍സൈഡ് സ്‌പോര്‍ട്ട്’ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്.
ആളുകള്‍ കൂട്ടം കൂടുന്നുണ്ടോ എന്നറിയാന്‍ പ്രവേശന കവാടങ്ങളിലും ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നിടത്തുമൊക്കെ സിസിടിവികള്‍ സ്‌ഥാപിക്കണമെന്നും മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചാലും അതാത് തദ്ദേശ ഭരണകേന്ദ്രങ്ങളില്‍ നിന്ന് സംഘാടകര്‍ ഇതിന് അനുമതി വാങ്ങണം.
Kerala News: വാഗമണ്‍ നിശാപാര്‍ട്ടി; അന്വേഷണം ക്രൈം ബ്രാഞ്ചിന്