തൃശൂർ: വിവാഹ പിറ്റേന്ന് മുതൽ കാണാതായ നവവരനെ ചേറ്റുവ കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജ്(37) ആണ് മരിച്ചത്. ഈ മാസം 20ആം തീയതി ഞായറാഴ്‌ചയായിരുന്നു ധീരജിന്റെ വിവാഹം. തുടർന്ന് പിറ്റേന്ന് മുതലാണ് ധീരജിനെ കാണാതായത്.
മരോട്ടിച്ചാല്‍ സ്വദേശി നീതുവിനെയാണ് ധീരജ് വിവാഹം കഴിച്ചത്. ഇന്നലെയോടെ നീതുവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ ധീരജിനെ പിന്നീട് കാണാതാകുകയായിരുന്നു. തുടർന്നാണ് ഇന്ന് ചേറ്റുവ കായലിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെയോടെ മൽസ്യ ബന്ധനത്തിനെത്തിയ തൊഴിലാളികളുടെ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. സംഭവത്തിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read also: പാതയോരത്തെ കൊടിതോരണങ്ങൾ നീക്കം ചെയ്യൽ; സർവകക്ഷി യോഗത്തിനെതിരെ ഹൈക്കോടതി





































