ന്യൂഡെൽഹി: സംസ്ഥാനങ്ങൾക്ക് ഇതുവരെയുള്ള ജിഎസ്ടി നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 2022 മെയ് 31 വരെയുള്ള ജിഎസ്ടി നഷ്ടപരിഹാരമാണ് നൽകുക. ഇതിനായി കേന്ദ്ര സർക്കാർ 86,912 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം കേരളത്തിന് 5,693 കോടി രൂപ ലഭിക്കും.
2022 ജനുവരി വരെ ലഭിക്കേണ്ടിയിരിക്കുന്ന നഷ്ടപരിഹാര തുകയായ 47,617 കോടി രൂപ, ഫെബ്രുവരി- മാർച്ച് മാസങ്ങളിലെ വിഹിതമായ 21,322 കോടി, ഏപ്രിൽ- മെയ് മാസങ്ങളിലെ വിഹിതമായ 17,973 കോടി രൂപ എന്നിവ ചേർത്താണ് ആകെ 86,912 കോടി രൂപ അനുവദിച്ചത്.
Most Read: ‘പങ്കാളികളായ യുവതികൾക്ക് ഒരുമിച്ച് ജീവിക്കാം’; ഹൈക്കോടതി







































