തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്‌ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി. പ്രചാരണത്തിന് സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്ന് മാനദണ്ഡങ്ങളില്‍ പറയുന്നു. പത്രിക സമര്‍പ്പിക്കുന്നതിന് സ്‌ഥാനാര്‍ഥി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് മാത്രമേ അനുവാദം ഉള്ളു. കൂടാതെ പ്രചാരണ പരിപാടികളില്‍ സ്‌ഥാനാര്‍ഥികള്‍ക്ക് ഹാരം, ബൊക്ക,നോട്ടുമാല, ഷാള്‍ തുടങ്ങിയവ നല്‍കി സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് മാനദണ്ഡങ്ങളില്‍ വ്യക്‌തമാക്കുന്നുണ്ട്.
പ്രചാരണ പരിപാടികൾക്കായി വീടുകള്‍ സന്ദര്‍ശിക്കാന്‍ സ്‌ഥാനാര്‍ഥികള്‍ക്ക് ഒപ്പം അഞ്ച് പേര്‍ക്ക് മാത്രമേ അവസരം ഉള്ളു. കൂടാതെ റോഡ് ഷോ, വാഹന റാലി എന്നിവക്ക് പരമാവധി മൂന്ന് വാഹങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ പാടുള്ളൂ. പ്രചാരത്തിന്റെ ഭാഗമായി ജാഥകള്‍ നടത്താന്‍ പാടില്ല. ഒപ്പം തന്നെ അവസാന ദിവസങ്ങളില്‍ നടത്തുന്ന കൊട്ടിക്കലാശവും ഇത്തവണ വിലക്കിയിട്ടുണ്ട്.
ഇലക്ഷന്‍ ദിവസം എല്ലാ ബൂത്തുകളിലും പുറത്തു വെള്ളവും സോപ്പും കരുതണമെന്നും അകത്ത് സാനിറ്റൈസര്‍ കരുതണമെന്നും മാര്‍ഗ്ഗനിർദേശത്തില്‍ പറയുന്നുണ്ട്. മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രമേ ഒരു സമയം ബൂത്തിനുള്ളില്‍ പ്രവേശനം നല്‍കുകയുള്ളൂ. കൂടാതെ ഇലക്ഷന്‍ ഡ്യൂട്ടില്‍ ഉള്ള ഉദ്യോഗസ്‌ഥര്‍ക്ക് ഫേസ് ഷീല്‍ഡും കൈയുറകളും നിര്‍ബന്ധമാണ്. വോട്ടിംഗിന് എത്തുന്ന ആളുകള്‍ക്ക് ഫേസ് മാസ്‌കും നിര്‍ബന്ധമാണെന്ന് നിര്‍ദേശത്തില്‍ വ്യക്‌തമാക്കുന്നുണ്ട്.
Read also : പ്രോട്ടോക്കോള്‍ ലംഘനം; പരാതി തള്ളി വിദേശ കാര്യമന്ത്രാലയം