ടെൽ അവീവ്: ട്രംപിന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും എട്ട് ഗാസ നിവാസികളെ പരസ്യമായി വധശിക്ഷയ്‌ക്ക് വിധേയമാക്കി ഹമാസ്. ഗാസ സമാധാന കരാർ നിലവിൽ വന്നതിന് പിന്നാലെ ഇസ്രയേൽ സേനയായ ഐഡിഎഫ് പിൻവാങ്ങൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് എട്ടുപേരെ ഹമാസ് പരസ്യമായി വധിച്ചത്.
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഹമാസിനെ നിരായുധീകരിക്കുമെന്ന് പ്രതിജ്‌ഞ എടുത്തിട്ടും ഈ മുന്നറിയിപ്പ് മറികടന്നാണ് ഗാസയുടെ നിയന്ത്രണം നിലനിർത്താൻ ഹമാസ് ക്രൂരമായ വധശിക്ഷകൾ നടപ്പിലാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഗാസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റു സായുധ പലസ്‌തീൻ ഗ്രൂപ്പുകളിൽ ഉള്ളവരെയാണ് ഹമാസ് വധിച്ചതെന്നാണ് വിവരം.
തെരുവിൽ നിരത്തിനിർത്തി ജനങ്ങൾ കാൺകെ പരസ്യമായി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവർ കുറ്റവാളികളാണെന്നും ഇസ്രയേലുമായി സഹകരിച്ചവരാണെന്നും ഹമാസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഐഡിഎഫ് പിൻമാറ്റം ആരംഭിച്ചതോടെ ഗാസയുടെ നിയന്ത്രണം വീണ്ടും ഹമാസ് ഏറ്റെടുക്കുകയാണ്.
Most Read| തുലാവർഷം 24 മണിക്കൂറിനകം? സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത