ഹൈദരാബാദ് : തെലങ്കാന ധനകാര്യമന്ത്രി ഹരീഷ് റാവുവിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. താന്‍ ഇപ്പോള്‍ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ അനന്തരവനാണ് ഹരീഷ് റാവു.
കോവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. ഫലം വന്നപ്പോള്‍ പോസിറ്റീവ് ആണ്. ഇപ്പോള്‍ താന്‍ ആരോഗ്യവാനാണെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണമെന്നും സ്വയം ക്വാറന്റൈനില്‍ പോകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തെലങ്കാനയില്‍ നേരത്തെ തന്നെ നിരവധി മന്ത്രിമാര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.

































