ചണ്ഡീഗഢ്: ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 2.03 കോടി വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുക. ഇതിൽ 1.07 കോടി പുരുഷൻമാരും 95.77 ലക്ഷം സ്‌ത്രീകളുമാണ്. ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാടുന്ന സംസ്‌ഥാനമാണ് ഹരിയാന.
90 അംഗ നിയമസഭയിൽ നിലവിൽ ബിജെപിക്ക് 40 അംഗങ്ങളും കോൺഗ്രസിന് 31 അംഗങ്ങളുമാണ് ഉള്ളത്. പ്രാദേശിക പാർട്ടിയായ ജെജെപിക്ക് പത്ത് സീറ്റുകളും ഉണ്ട്. ആകെ 1031 സ്‌ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. ഇത് 100 പേർ മാത്രമാണ് വനിതകൾ.
2014ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 76.13 ശതമാനവും 2019ൽ 67.92 ശതമാനവുമായിരുന്നു പോളിങ്. ഇത്തവണ എൻഡിഎ മുന്നണിയിൽ ബിജെപി 89 സീറ്റുകളിലും ലോക്‌ഹിത് പാർട്ടി ഒരു സീറ്റിലും മൽസരിക്കുന്നു. ഇന്ത്യാ സംഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ് 89 സീറ്റുകളിലും സിപിഎം ഒരു സീറ്റിലുമാണ് മൽസരിക്കുന്നത്.
ജെജെപി നേതൃത്വം നൽകുന്ന മൂന്നാം മുന്നണിയിൽ 66 സീറ്റുകളിലാണ് പാർട്ടി മൽസരിക്കുന്നത്. 12 ഇടത്ത് ആസാദ് സമാജ് പാർട്ടിയും മൽസരിക്കുന്നു. ഇതിന് പുറമെ ഐഎൻഎൽഡി- ബിഎസ്‌പി സഖ്യവും എഎപിയും ഹരിയാനയിൽ മൽസരരംഗത്തുണ്ട്.
Most Read| തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദം; സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി







































