ചെന്നൈ: ചെന്നൈയില്‍ കനത്ത മഴ. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. നഗരത്തിന്റെ പലഭാഗങ്ങളും വെളളത്തിനടിയിലായി. ഏഷ്യയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി മാര്‍ക്കറ്റായ കോയമ്പേട് മാര്‍ക്കറ്റിന് സമീപം പ്രധാന പാതയില്‍ വെളളം കയറി.
Also Read: കോവിഡ്; 80 ലക്ഷം കടന്ന് രോഗബാധിതര്‍, രാജ്യത്ത് രോഗമുക്തിയിലും ഉയര്‍ച്ച
ചെന്നൈയുടെ അയല്‍ ജില്ലകളായ ചെങ്കല്‍പെട്ട്, തിരുവളളൂര്‍, കാഞ്ചിപുരം എന്നിവിടങ്ങളിലും മഴ തുടരുകയാണ്. അടുത്ത രണ്ട് മണിക്കൂര്‍ കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടര്‍ച്ചയായി മണിക്കൂറുകള്‍ മഴ പെയ്യുന്നത് നഗരത്തില്‍ അപൂര്‍വമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.







































