കോവിഡ്; 80 ലക്ഷം കടന്ന് രോഗബാധിതര്‍, രാജ്യത്ത് രോഗമുക്‌തിയിലും ഉയര്‍ച്ച

By Team Member, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത് 48,881 ആളുകള്‍ക്കാണ്. ഇതോടെയാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 80 ലക്ഷം കടന്നത്. നിലവില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 80,40,203 ആണ്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 40000 ന് മുകളില്‍ ആണെങ്കിലും ഇത് താരതമ്യേന കുറഞ്ഞ കണക്കുകളാണ് ഇത്.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 56,480 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 73,15,989 ആയി ഉയര്‍ന്നു. കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളേക്കാള്‍ കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണം ഉയരുന്നതിനാല്‍ വലിയ ആശ്വാസമാണ് ഇത് രാജ്യത്ത് നല്‍കുന്നത്. ഒപ്പം തന്നെ കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ എണ്ണം 517 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ മൂലം മരിച്ച ആളുകളുടെ എണ്ണം 1,20,527 ആണ്.

നിലവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളിലെ 15 ശതമാനം രോഗികളും കേരളത്തില്‍ നിന്നാണ്. കേരളത്തിലെയും മഹാരാഷ്‌ട്രയിലെയും പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസവും അയ്യായിരം കടന്നു. ഒപ്പം തന്നെ പശ്‌ചിമബംഗാള്‍, ഡെല്‍ഹി എന്നീ സംസ്‌ഥാനങ്ങളിലും പ്രതിദിന കണക്കുകള്‍ ആശങ്ക ഉയര്‍ത്തുന്ന വിധത്തില്‍ ഉയരുന്നുണ്ട്.

Read also : ഫ്രഞ്ച് പ്രസിഡണ്ടിന് എതിരായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE