തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ഒപ്പം തന്നെ ശക്‌തമായ ഇടിമിന്നലും, കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശ്രീലങ്കക്ക് മുകളിലും സമീപ പ്രദേശങ്ങളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് നിലവിൽ കേരളത്തിൽ മഴ ശക്‌തമാകാൻ കാരണം. എന്നാൽ മൽസ്യബന്ധനത്തിന് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.
Read also: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കശ്‌മീരിലേക്ക്; കനത്ത സുരക്ഷ







































