തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുതായി കോട്ടയത്തും, എറണാകുളത്തുമാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിലെല്ലാം ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്.
കേരള തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Most Read: യുപിയിൽ ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ട നിലയിൽ







































