കണ്ണൂർ: ജില്ലയിലെ മലയോര മേഖലകളിൽ അതിശക്‌തമായ മഴ തുടരുന്നു. ചെറുപുഴയിൽ മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകളിലും വ്യാപാര സ്‌ഥാപനങ്ങളിലും വെള്ളം കയറി. പ്രാപ്പായിൽ ദാമോദരന്റെ വീടിന്റെ മതിൽ ഇടിഞ്ഞുവീണു. ആളുകൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. വീടിന്റെ മുൻവശം തകർന്നു.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലും ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴ പെയ്‌തു. ബാലുശ്ശേരിയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു. വയനാട് പനമരത്ത് റോഡിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. മലപ്പുറം നാടുകാണി ചുരത്തിൽ രാത്രിയിൽ മരം വീണതോടെ ഗതാഗതം അവതാളത്തിലായി. പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.
Most Read| റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ല, തുടർന്നാൽ വമ്പൻ തീരുവ; ഭീഷണിയുമായി ട്രംപ്







































