മുംബൈ: മഹാരാഷ്‌ട്രയിലെ പൂനെയിൽ ഹെലികോപ്‌ടർ തകർന്ന് മൂന്നുമരണം. ഇന്ന് രാവിലെ 6.45നാണ് സംഭവം. പൂനെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്താണ് ഹെലികോപ്‌ടർ തകർന്ന് വീണത്. അപകടത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല. അപകട സമയത്ത് മൂന്നുപേർ ആയിരുന്നു ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
ഹെലികോപ്‌ടർ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ പൈലറ്റാണ്. ഇവരെപ്പറ്റിയുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഹെലികോപ്‌ടർ സർക്കാർ ഉടമസ്‌ഥതയിൽ ഉള്ളതാണോ സ്വകാര്യ വ്യക്‌തിയുടേതാണോ എന്നത് അന്വേഷിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്‌ഥർ അറിയിച്ചു.
Most Read| ജാഫയിൽ മരണം ആറായി; ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ