കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ ഇതുവരെ 40 കേസുകൾ രജിസ്‌റ്റർ ചെയ്‌തെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ 35 കേസുകളെടുത്തു. നോഡൽ ഓഫീസർക്ക് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ് അഞ്ച് കേസുകൾ. ഏഴ് കേസുകളിൽ കുറ്റപത്രം നൽകിയെന്നും, മൂന്ന് കേസുകളിൽ ഉടൻ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം, വിനോദമേഖലയിലെ നിയമനിർമാണം സംബന്ധിച്ച നയം രൂപീകരിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. സ്‌ത്രീ, ദലിത് വിഭാഗങ്ങളെയെല്ലാം പ്രതിനിധീകരിക്കുന്ന രീതിയിലാകണം നിയമനിർമാണമെന്നും കോടതി നിർദ്ദേശിച്ചു.
ഇതിനുള്ള ക്രോഡീകരിച്ച കരട് നിർദ്ദേശങ്ങൾ അമിക്കസ് ക്യൂറി ഹൈക്കോടതിക്ക് കൈമാറി. ജസ്‌റ്റിസുമാരായ ഡോ. എകെ ജയശങ്കരൻ നമ്പ്യാർ, സിഎസ് സുധ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഫെബ്രുവരി ആറിന് ഹരജി വീണ്ടും പരിഗണിക്കും.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും