തിരുവനന്തപുരം: പൊതുവഴി തടസപ്പെടുത്തുന്ന തരത്തിലുള്ള ഉപരോധങ്ങളും, ഘോഷയാത്രകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. എറണാകുളം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ കെഒ ജോണിയാണ് ഹരജി സമർപ്പിച്ചത്.
ഹരജിയിൽ കോൺഗ്രസ്, സിപിഐഎം, ബിജെപി, ലീഗ്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എന്നിവരാണ് എതിർ കക്ഷികളായി ഉള്ളത്. റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരങ്ങൾ പൊതുജനങ്ങൾക്കിടയിൽ സൃഷ്‌ടിക്കുന്ന ബുദ്ധിമുട്ടുകളാണ് ഇത്തരം ഹരജിക്ക് പിന്നിലുള്ള കാരണം.
റോഡ് ഉപരോധം സംഘടിപ്പിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ അംഗത്വം റദ്ദാക്കണം, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ നഷ്‌ടപരിഹാരം നൽകണം എന്നീ ആവശ്യങ്ങൾ ഹരജിയിൽ ഉന്നയിക്കുന്നുണ്ട്.
Read also: ജോജുവിന്റെ കാർ തകർത്ത സംഭവം; പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും