ജോജുവിന്റെ കാർ തകർത്ത സംഭവം; പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും

By Desk Reporter, Malabar News
Joju's car smashed; Defendants may surrender today
Ajwa Travels

കൊച്ചി: നടന്‍ ജോജു ജോർജിന്റെ കാര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പോലീസിൽ കീഴടങ്ങിയേക്കും. സംസ്‌ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന ചക്രസ്‌തംഭന സമരത്തിന് പിന്നാലെ സ്‌റ്റേഷനിൽ എത്തി കീഴടങ്ങാനാണ് ആലോചിക്കുന്നത്.

ചക്രസ്‌തംഭന സമരത്തിനു ശേഷം നേതാക്കള്‍ ഡിസിസിയില്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. കൊച്ചിയിലെ സമരം രാവിലെ 11 മണിക്ക് മേനകാ ജംഗ്ഷനില്‍ ഹൈബി ഈഡന്‍ ഉൽഘാടനം ചെയ്യും. മേനകാ ജംഗ്ഷനില്‍ വാഹനങ്ങള്‍ നിര്‍ത്തി പ്രവര്‍ത്തകര്‍ സമരം ചെയ്യുമെങ്കിലും ഗതാഗത തടസം ഉണ്ടാകില്ല. റോഡിന്റെ ഒരുഭാഗത്ത് വാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യം ഒരുക്കിയാവും സമരം നടത്തുക.

ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്‌ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി തർക്കം ഉണ്ടായത്. സമരത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസത്തില്‍ പ്രതികരിച്ച ജോജുവിന്റെ കാറിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു.

കാര്‍ ആക്രമിച്ച കേസില്‍ ഇതുവരെ രണ്ടുപേര്‍ അറസ്‌റ്റിലായിട്ടുണ്ട്. പ്രശ്‌നം ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് പിന്നീട് സ്വീകരിച്ചത്. ജോജു അസഭ്യം പറഞ്ഞെന്നും വനിതാ പ്രവര്‍ത്തകരെ അപമാനിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ജോജുവിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു.

Most Read:  ഡെൽഹിയെ വരിഞ്ഞുമുറുക്കി വായു മലിനീകരണം; കുട്ടികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE