കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് തുടരുന്നു. പവന്റെ വില 80 രൂപ കൂടി 35,400 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4,425 രൂപയായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ഡോളർ ദുർബലമായതോടെ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ വർധനവുണ്ടായി. ഔൺസിന് 1,777 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില നേരിയതോതിൽ കുറഞ്ഞ് 47,352 നിലവാരത്തിലെത്തി.
Read also: മാനുഷിക പരിഗണന വേണം; തൃശൂര്‍ പൂരം നടത്തരുതെന്ന് പാർവതി തിരുവോത്ത്







































