മാനുഷിക പരിഗണന വേണം; തൃശൂര്‍ പൂരം നടത്തരുതെന്ന് പാർവതി തിരുവോത്ത്

By Syndicated , Malabar News
parvathy
Ajwa Travels

തൃശൂര്‍: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ തൃശൂർ പൂരം നടത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്. ഇത്തരമൊരു സാഹചര്യത്തിൽ കുറച്ച് മാനുഷിക പരിഗണന ഉണ്ടാവുന്നത് നല്ലതാണെന്ന് പാര്‍വതി തന്റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പറഞ്ഞു. മാദ്ധ്യമ പ്രവര്‍ത്തക ഷാഹിന നഫീസയുടെ ഫേസ്ബുക്ക് കുറിപ്പും പാര്‍വതി പങ്കുവെച്ചിട്ടുണ്ട്.

കോവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും രോഗമുണ്ടാക്കുകയാണ് ഈ ആണാഘോഷം കൊണ്ട് സംഭവിക്കാന്‍ പോകുന്നത് എന്നാണ് ഷാഹിനയുടെ കുറിപ്പ്. അതേസമയം, തൃശൂർ പൂരം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് സാംസ്‌കാരിക പ്രവർത്തകർ കത്തയച്ചിരുന്നു. കെജി ശങ്കരപ്പിള്ള, വൈശാഖൻ, കെ വേണു തുടങ്ങിയ സാംസ്‌കാരിക പ്രവർത്തകരാണ് കത്ത് നൽകിയത്. 34 സാംസ്‌കാരിക പ്രവർത്തകർ കത്തിൽ ഒപ്പ് വെച്ചിട്ടുണ്ട്.

നിയന്ത്രണങ്ങൾ പാലിച്ച് തൃശൂർ പൂരം പ്രായോഗികമല്ലെന്ന് കത്തിൽ പറയുന്നു. തൃശൂർ ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പൂരം നടത്തുന്നത് അനുചിതമാണ്. അതുകൊണ്ട് സർക്കാരും സംഘാടകരും പൂരം നടത്തുന്നതിൽ നിന്നും പിൻമാറണമെന്ന അഭ്യർഥനയാണ് കത്തിലുളളത്.

Read also: രാജ്യസഭാ തിരഞ്ഞെടുപ്പ്; ഇടതുമുന്നണി സ്‌ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE