തൃശൂർ പൂരം; ഇത്തവണ വെടിക്കെട്ടിന് അനുമതി

By Team Member, Malabar News
fire works
Rep. Image
Ajwa Travels

തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകി. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ഇത് കൂടാതെയുള്ള മറ്റ് വസ്‌തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര ഏജൻസിയായ പെസോ ആണ് വെടിക്കെട്ട് നടത്താൻ അനുമതി നൽകിയിരിക്കുന്നത്.

മെയ് 8ആം തീയതിയാണ് സാംപിൾ വെടിക്കെട്ട് നടത്തുക. തുടർന്ന് മെയ് 11ആം തീയതി പുലർച്ചെ പ്രധാന വെടിക്കെട്ടും നടത്തും. മെയ് 10ആം തീയതിയാണ് ഇത്തവണത്തെ തൃശൂർ പൂരം. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്ന സാഹചര്യത്തിൽ എല്ലാ ചടങ്ങുകളോടും കൂടിയാണ് ഇത്തവണ പൂരം നടത്തുക. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാ ചടങ്ങുകളോടെയും പൂരം നടത്താൻ തീരുമാനിക്കുകയായിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾ വരുന്നതിന് മുൻപ് നടത്തിയിരുന്നത് പോലെ മികച്ച രീതിയിൽ പൂരം നടത്താനാണ് ഇത്തവണത്തെ തീരുമാനം. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിലും പൂരം നിയന്ത്രണങ്ങളോടെ മാത്രമാണ് നടത്തിയിരുന്നത്. ഇത്തവണ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ആളുകൾക്ക് പൂര നഗരിയിൽ പ്രവേശനം ഉണ്ടായിരിക്കും. അടുത്ത ആഴ്‌ച മുതൽ പൂരത്തോട് അനുബന്ധിച്ച് നടത്തുന്ന പ്രദർശനത്തിൽ ആളുകൾക്ക് പ്രവേശനം അനുവദിക്കും. 180ഓളം പവലിയനുകളാണ്​ ഈ വർഷം പ്രദർശന നഗരിയിലുള്ളത്. മെയ് 23ന് ഇത് സമാപിക്കും.

Read also: തെക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്‌തമാകും; 8 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE