തെക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്‌തമാകും; 8 ജില്ലകളിൽ യെല്ലോ അലർട്

By Team Member, Malabar News
Heavy Rain Alert In Kerala Yellow Alert In 8 Districts Today
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ ജില്ലകളിൽ ശക്‌തമായ മഴ ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ 8 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിക്കുകയും ചെയ്‌തു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ 7 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരുന്നത്. തെക്കേ ഇന്ത്യക്ക് മുകളിൽ സ്‌ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്താലാണ് കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ ശക്‌തമാകുന്നത്.

കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ രീതിയിൽ ഉച്ചക്ക് ശേഷമായിരിക്കും മഴ കനക്കുക. കേരളത്തിൽ അടുത്ത 5 ദിവസം ശക്‌തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്‌. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ സ്‌ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് നിലവിൽ കേരളത്തിലെ ശക്‌തമായ മഴക്ക് കാരണം. ഇടിമിന്നലും കാറ്റും രൂക്ഷമാകാൻ ഇടയുണ്ടെന്നും, കടലിൽ പോകുന്ന മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read also: ധീരജ് വധക്കേസ്; മുഖ്യപ്രതി നിഖിൽ പൈലിക്ക് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE