രാജ്യസഭാ തിരഞ്ഞെടുപ്പ്; ഇടതുമുന്നണി സ്‌ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും

By Trainee Reporter, Malabar News
cpim
Representational Image
Ajwa Travels

തിരുവനന്തപുരം: രാജ്യസഭ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്‌ഥാനാർഥികളായ കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസും എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡണ്ട് ഡോ. വി ശിവദാസനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. യുഡിഎഫ് സ്‌ഥാനാർഥി പിവി അബ്‌ദുൽ വഹാബ് കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു.

നാളെയാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. ബുധനാഴ്‌ച പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. 23 വരെ പത്രികകൾ പിൻവലിക്കാം. മുപ്പതിനാണ് വോട്ടെടുപ്പ്. നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടതുമുന്നണിക്ക് രണ്ടും യുഡിഎഫിന് ഒന്നും സ്‌ഥാനാർഥികളെ വിജയിപ്പിക്കാനാകും. മൂന്നിൽ കൂടുതൽ സ്‌ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാനായില്ലെങ്കിൽ 23ന് തന്നെ ജോൺ ബ്രിട്ടാസ്, ഡോ. വി ശിവദാസൻ, പിവി അബ്‌ദുൽ വഹാബ് എന്നിവരെ തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കും.

Read also: തിരഞ്ഞെടുപ്പ് റാലികളിൽ മമത ഇനിമുതൽ അരമണിക്കൂർ മാത്രം പങ്കെടുക്കും; തൃണമൂൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE