തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കൂടാതെ വിവിധ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ് എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
എംജി, കേരള ആരോഗ്യ ശാസ്‍ത്ര സർവകലാശാല എന്നിവ തിങ്കളാഴ്‌ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതികൾ ഉടൻ തന്നെ അറിയിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.
കൂടാതെ കേരള സർവകലാശാല തിങ്കളാഴ്‌ച ആരംഭിക്കാനിരുന്ന രണ്ടാം സെമസ്‌റ്റർ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ള്യു, എംസിജെ പരീക്ഷകൾ 22ആം തീയതി ആരംഭിക്കാനായി മാറ്റി വച്ചു.
Read also: ദുബായിലും ഷാർജയിലും ഭൂചലനം; ആളുകളെ ഒഴിപ്പിച്ചു