തൊടുപുഴ: ഇടുക്കി പീരുമേട്ടിൽ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. പീരുമേട് തോട്ടപ്പുരയിൽ താമസിക്കുന്ന സീതയാണ് (50) മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് സംഭവം. വനവിഭവങ്ങൾ ശേഖരിക്കാൻ മീൻമുട്ടി വനത്തിൽ പോയതായിരുന്നു സീത അടങ്ങിയ സംഘം. ഇതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
സീതയുടെ കൂടെയുണ്ടായിരുന്നവർക്ക് ആനയെ പിന്തിരിപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇവരാണ് സീതയുടെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. പീരുമേട്ടിൽ നേരത്തെയും കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു. പീരുമേട് സ്‌കൂളിനടുത്ത് രണ്ടുതവണ ആനയെത്തിയിരുന്നു. തുടർന്ന് രാഷ്‌ട്രീയ പാർട്ടികളും നാട്ടുകാരും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
Most Read| ‘നാലാം ക്ളാസിലെ അടിക്ക് 62ആം വയസിൽ തിരിച്ചടി’; ഇത് കാസർഗോഡൻ പ്രതികാരം





































