തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ത്രില്ലടിപ്പിച്ച ആറ്റിങ്ങലിൽ രണ്ടാം വട്ടവും വിജയം ഉറപ്പിച്ച് അടൂർ പ്രകാശ്. ഓരോ ഘട്ടത്തിലും ലീഡ് നില മാറിമറിഞ്ഞ ആറ്റിങ്ങലിൽ 1708 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയെ അടൂർ പ്രകാശ് പരാജയപ്പെടുത്തിയത്.
മൂന്ന് ലക്ഷത്തിലധികം വോട്ടുകൾ നേടി കേന്ദ്രമന്ത്രിയും എൻഡിഎ സ്‌ഥാനാർഥിയുമായ വി മുരളീധരൻ മൂന്നാമതെത്തി. 2019ൽ സിപിഎമ്മിലെ ഇ സമ്പത്തിനെ വീഴ്‌ത്തി എൽഡിഎഫ് കോട്ട പിടിച്ചെടുത്ത അടൂർ പ്രകാശ് രണ്ടാമങ്കത്തിൽ മണ്ഡലത്തെ ഒന്നുകൂടി ചേർത്ത് നിർത്തി.
ഏതൊക്കെ സീറ്റ് പോയാലും ആറ്റിങ്ങൽ കിട്ടുമെന്ന സിപിഎമ്മിന്റെ വിശ്വാസം തകർത്താണ് കഴിഞ്ഞ തവണ അടൂർ പ്രകാശ് കഴിഞ്ഞ തവണ ആറ്റിങ്ങൽ പിടിച്ചത്. മണ്ഡലം തിരിച്ചു പിടിക്കാൻ ഉറച്ചാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയെ തന്നെ പാർട്ടി കളത്തിലിറക്കിയത്. കേന്ദ്രമന്ത്രി വി മുരളീധരൻ കൂടി എത്തിയതോടെ ശക്‌തമായ മൽസരം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയായിരുന്നു. ആലത്തൂർ മാത്രമാണ് ഇത്തവണ എൽഡിഎഫിന് ആശ്വസിക്കാൻ വകയുള്ളത്. മന്ത്രി കെ രാധാകൃഷ്‌ണൻ 22,000 ലീഡ് നിലനിർത്തി.
Most Read| വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; സർക്കാർ രൂപീകരണത്തിനുള്ള സാധ്യത തേടി ‘ഇന്ത്യാ’ സഖ്യം