തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയില്‍ നിന്നും നേരിട്ട ജാതി വിവേചനത്തിന്റെ പേരില്‍ നര്‍ത്തകനും അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്.എല്‍.വി. രാമകൃഷ്ണന് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ.ഗിന്നസ് മാടസ്വാമി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് ഉത്തരവ്.
ആര്.എല്‍.വി.രാമകൃഷ്ണന് മോഹിനിയാട്ടത്തില്‍ ഡോക്റ്ററേറ്റുള്ള ആളാണെന്നും ദളിത് വിഭാഗത്തില്‍ ഉള്‍പ്പെട്ടതുകൊണ്ട് മാത്രമാണ് അദ്ദേഹം അക്കാദമിയുടെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും പിന്തള്ളപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് കമ്മീഷന് ഉത്തരവില്‍ വ്യക്തമാക്കി.
സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സംഭവത്തില്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് ഉത്തരവിട്ടു. കൂടാതെ കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും അക്കാദമി സെക്രട്ടറിയും റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് രാമകൃഷ്ണനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടെയായിരുന്നു ആത്മഹത്യാ ശ്രമം. അക്കാദമി സെക്രട്ടറി തന്നോട് ജാതിവിവേചനം കാണിച്ചുവെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു.
Read Also: യോഗി സര്‍ക്കാര്‍ ആരുടെ കൂടെ എന്ന് വ്യക്തം; പ്രശാന്ത് ഭൂഷണ്








































