യോഗി സര്‍ക്കാര്‍ ആരുടെ കൂടെ എന്ന് വ്യക്‌തം; പ്രശാന്ത് ഭൂഷണ്‍

By Syndicated , Malabar News
Prashanth bhushan_Malabar news
Ajwa Travels

ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാന്‍ ബി ജെ പി നേതാവിന്റെ വീട്ടില്‍ സവര്‍ണ വിഭാഗക്കാര്‍ യോഗം ചേര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

ബലാല്‍സംഗ കേസിലെ പ്രതികളെ പിന്തുണച്ച് ഉയര്‍ന്ന സവര്‍ണ ജാതിക്കാരുടെ പൊതുയോഗം കോവിഡ് ആണെങ്കിലും അല്ലെങ്കിലും പൊലീസും യുപി സര്‍ക്കാറും അനുവദിക്കുമെന്നും അതേസമയം ഗ്രാമത്തിലേക്ക് മാദ്ധ്യമങ്ങള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും പോലും പ്രവേശനം നിഷേധിക്കുന്ന യോഗി ആരുടെ കൂടെയാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്നുമാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്‌തത്‌.

പ്രതികള്‍ക്ക് ‘നീതി ലഭിക്കണം’ എന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ള ബിജെപി നേതാവിന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. ഹത്രസ് പെണ്‍കുട്ടിക്ക് നീതി തേടി രാജ്യം മുഴുവന്‍ പ്രതിഷേധം ഉയരുന്നതിന് ഇടയിലാണ് കുറ്റവാളികളെ രക്ഷിക്കാന്‍ ബിജെപി നേതാവിന്റെ വീട്ടില്‍ സവര്‍ണ വിഭാഗക്കാര്‍ യോഗം ചേര്‍ന്നത്. അതേസമയം, ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന് പിന്നാലെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ യുപി പൊലീസ് കേസെടുത്തു.

Read also: ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസെടുത്ത് യു പി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE