ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസെടുത്ത് യു പി പോലീസ്

By Syndicated , Malabar News
chandra shekhar asad_Malabar news
Ajwa Travels

ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസെടുത്ത് യു പി പോലീസ്. നിരോധനാജ്‌ഞ ലംഘിച്ചു കൂട്ടം കൂടിയതിനാണ് കേസ്. പകര്‍ച്ച വ്യാധി നിയന്ത്രണ നിയമം ഉള്‍പ്പടെ ചുമത്തിയാണ് ആസാദിനും കൂടെയുള്ള 400 പേര്‍ക്കുമെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്.

ഹത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുവാന്‍ പോകുന്നതിനിടയില്‍ യു പി പോലീസ് ആസാദിനെയും സംഘത്തിനെയും തടഞ്ഞിരുന്നു. പിന്നീട് കാല്‍നടയായാണ് സംഘം ഹത്രസിലേക്ക് എത്തിയത്. കുടുംബത്തിന് സുരക്ഷ നല്‍കണമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രസില്‍ സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു.

Read also: ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്‌ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE