പാകിസ്‌ഥാനി ഗാ​നം കേ​ട്ടു; യു​പി​യി​ൽ മുസ്‌ലിം കു​ട്ടി​ക​ൾക്കെതിരെ കേസ്

By News Bureau, Malabar News
Representational Image
Ajwa Travels

ലഖ്‌നൗ: പാകിസ്‌ഥാനി ഗാ​നം കേട്ടതിന് മുസ്‌ലിം കുട്ടികൾക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൊബൈലിൽ പാട്ട് കേട്ടതിനാണ് കേസ്.

പ്രദേശവാസിയായ ആശിഷ് നൽകിയ പരാതിയിലാണ് കൗമാരക്കാർക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. ദേശീയോദ്ഗ്രഥനത്തെ തടസപ്പെടുത്തല്‍, മനഃപൂര്‍വം അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പാക് ബാലതാരം ആയത് ആരിഫിന്റെ ‘പാകിസ്‌ഥാന്‍ സിന്ദാബാദ്’ എന്ന ഗാനം കേട്ട കുട്ടികളാണ് പിടിയിലായത്. 40 സെക്കന്‍ഡില്‍ താഴെയുള്ള പാട്ട് അബദ്ധവശാലാണ് ഇരുവരും കേട്ടതെന്നും അതിനുശേഷം ക്ഷമാപണം നടത്തിയിരുന്നെന്നും ബന്ധുവായ സദ്ദാം ഹുസൈന്‍ പറഞ്ഞു. എന്നാല്‍ ഏപ്രില്‍ 13ന് 5 മണിയോടെ ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു എന്ന് കുടുംബം പറയുന്നു.

കുട്ടികളെ രാത്രി മുഴുവൻ സ്‌റ്റേഷനിൽ തടഞ്ഞുവെച്ചതായും കുടുംബം ആരോപിച്ചു. അതേസമയം പരാതിയിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബറേലി അഡീഷണൽ സൂപ്രണ്ട് (റൂറൽ) വ്യക്‌തമാക്കി.

Most Read: കോടഞ്ചേരി മിശ്ര വിവാഹം; ജ്യോൽസ്‌നയുടെ വീട് സന്ദർശിക്കാൻ കോൺഗ്രസ് സംഘം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE