ലഖ്‌നൗ: കുഞ്ഞിനെ കയ്യിലെടുത്ത് നിൽക്കുന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ച പോലീസുകാരനെതിരെ നടപടി. ദയ ഒട്ടുമില്ലാതെ യുവാവിനെ ലാത്തി വെച്ച് മർദ്ദിച്ച ഉത്തർപ്രദേശ് പോലീസ് ഇൻസ്‌പെക്‌ടർ വിനോദ് കുമാർ മിശ്രയ്‌ക്ക് എതിരെയാണ് നടപടി. ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. കുഞ്ഞിനെ പിടിച്ചുനിൽക്കുന്ന യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
सशक्त कानून व्यवस्था वो है जहां कमजोर से कमजोर व्यक्ति को न्याय मिल सके।
यह नहीं कि न्याय मांगने वालों को न्याय के स्थान पर इस बर्बरता का सामना करना पड़े,यह बहुत कष्टदायक है।भयभीत समाज कानून के राज का उदाहरण नहीं है।
सशक्त कानून व्यवस्था वो है जहां कानून का भय हो,पुलिस का नहीं। pic.twitter.com/xoseGpWzZH
— Varun Gandhi (@varungandhi80) December 10, 2021
അടിക്കരുതെന്നും കുഞ്ഞിന്റെ ദേഹത്ത് കൊള്ളുമെന്നും യുവാവ് അപേക്ഷിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ പോലീസുകാരൻ മർദ്ദനം തുടരുകയായിരുന്നു. ഓടിമാറാൻ ശ്രമിക്കുന്ന യുവാവിൽ നിന്ന് കുഞ്ഞിനെ തട്ടിപ്പറിക്കാൻ പോലീസുകാർ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്‌തമാണ്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ബിജെപി നേതാവ് വരുൺ ഗാന്ധി അടക്കമുള്ളവർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഭയം നിറഞ്ഞ് ജീവിക്കുന്ന സമൂഹം മികച്ച ഭരണത്തിന്റെ അടയാളമല്ലെന്ന കുറിപ്പോടെയാണ് വരുൺ ഗാന്ധി വീഡിയോ പങ്കുവെച്ചത്.
ആശുപത്രിയിൽ ശല്യമുണ്ടാക്കിയതിന് ഒരാളെ അറസ്‌റ്റ് ചെയ്‌ത് കൊണ്ടുപോകുമ്പോൾ ചോദ്യം ചെയ്‌തതിനാണ് യുവാവിനെ പോലീസുകാർ മർദ്ദിച്ചത്. സാധാരണക്കാരനും നീതി ലഭിക്കണമെന്ന് വിവിധ രാഷ്‌ട്രീയ കക്ഷികൾ അടക്കം വിമർശനം ഉയർത്തിയതോടെയാണ് വിനോദ് കുമാറിനെതിരെ നടപടിയെടുത്തത്.
Also Read: കേരളത്തിന്റെ ഹരജി; മുല്ലപ്പെരിയാറിൽ മറുപടി പറയാന്‍ തമിഴ്‌നാടിന് അനുമതി