ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്‌ഡ്‌

By Syndicated , Malabar News
Dk shiva kumar_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവും കര്‍ണാടക പി സി സി പ്രസിഡണ്ടുമായ ഡി കെ ശിവകുമാറിന്റെയും സഹോദരന്‍ ഡി കെ സുരേഷിന്റെയും വീട്ടില്‍ സിബിഐ റെയ്‌ഡ്‌. കള്ളപ്പണവുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവ് രണ്‍ദീപ് സുര്‍ജേവാല റെയ്‌ഡിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. ഈ റെയ്‌ഡ്‌ കുടില തന്ത്രമാണെന്നും യെദിയൂരപ്പ സര്‍ക്കാരിന്റെ അഴിമതികള്‍ ആദ്യം പുറത്ത് കൊണ്ട് വരണമെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

 

‘വെറും പാവകളായ സി.ബി.ഐക്കൊണ്ട് മോദി-യെദിയൂരപ്പ സര്‍ക്കാര്‍ ഡി കെ ശിവകുമാറിന്റെ വീട്ടില്‍ നടത്തുന്ന ഈ ഗൂഢാലോചനയുടെയും വിരട്ടലിന്റെയും വൃത്തികെട്ട കളി ഒരിക്കലും ഞങ്ങളെ തകര്‍ക്കില്ല. യെദിയൂരപ്പ സര്‍ക്കാരിന്റെ അഴിമതിയും സിബിഐ കണ്ടെത്തണം. പക്ഷെ ഈ ‘റെയ്‌ഡ് രാജ്’ അവരുടെ കുടില തന്ത്രമാണ്’-അദ്ദേഹം ട്വീറ്റ് ചെയ്‌തു. 2019 സെപ്‌റ്റംബറിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഡി കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് അറസ്ററ് ചെയ്‌തിരുന്നു.

Read also: ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന് യുപി സര്‍ക്കാര്‍ മറന്നെങ്കില്‍ ജനം ഓര്‍മ്മപ്പെടുത്തും; പ്രിയങ്കാ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE