ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം; വെടിവെപ്പിൽ പരിക്ക്

യുപി സഹാരൻപൂരിൽ കാറിലെത്തിയ ആയുധധാരികളായ സംഘം ചന്ദ്രശേഖർ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

By Trainee Reporter, Malabar News
Chandrashekhar Azad_Malabar News
ഭീം ആര്‍മിയുടെ ദേശീയ നേതാവ് ചന്ദ്രശേഖര്‍ ആസാദ്
Ajwa Travels

ലഖ്‌നൗ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. യുപി സഹാരൻപൂരിൽ കാറിലെത്തിയ ആയുധധാരികളായ സംഘം ചന്ദ്രശേഖർ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ടു വെടിയുണ്ടകളാണ് ആസാദിന്റെ കാറിൽ പതിച്ചത്. ആദ്യ ബുള്ളറ്റ് കാറിന്റെ സീറ്റിൽ തറച്ചു ആസാദിന്റെ അരഭാഗത്തുരഞ്ഞു ഡോർ തകർത്തു.

കാറിന്റെ വശങ്ങളിലെ ചില്ലുകൾ പൂർണമായും തകർന്നു. രണ്ടാമത്തെ വെടിയുണ്ട പിൻഭാഗത്താണ് കൊണ്ടത്. തലനാരിഴയ്‌ക്കാണ് ആസാദ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ആസാദിന്റെ ഇളയ സഹോദരനടക്കം അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിലെത്തിയ സംഘമാണ് ആസാദിന് നേരെ ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

ആസാദിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അടുത്ത ആശുപത്രിയിൽ ചികിൽസ നൽകിയെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥനായ വിപിൻ താഡ പറഞ്ഞു. അതേസമയം, തന്റെ കൂടെയുള്ളവർ അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ചന്ദ്രശേഖർ ആസാദ് പ്രതികരിച്ചു. ആസാദിന് നേരെയുണ്ടായ ആക്രമണം ഭീരുത്വപരമായ നടപടിയാണെന്നും കുറ്റവാളികളെ ഉടൻ തന്നെ അറസ്‌റ്റ് ചെയ്യണമെന്നും ഭീം ആർമി ആവശ്യപ്പെട്ടു.

Most Read: ഏക സിവിൽ കോഡ്; ഭരണഘടന വിഭാവനം ചെയ്യുന്നുവെന്ന് ആംആദ്‌മി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE