‘ഉപയോഗിച്ചത് ഉഗ്രവിഷമുള്ള പാമ്പിനെ’; പ്രതിക്കായി ഇന്ന് കസ്‌റ്റഡി അപേക്ഷ നൽകും

സംഭവത്തിൽ കിച്ചു എന്ന ഗുണ്ട് റാവുവിനെ പോലീസ് പിടികൂടിയിരുന്നു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കാട്ടാക്കട പോലീസ് കേസെടുത്തിട്ടുണ്ട്.

By Trainee Reporter, Malabar News
murder attempt

തിരുവനന്തപുരം: കാട്ടാക്കടയിൽ മകളെ ശല്യം ചെയ്‌തത് വിലക്കിയതിന് പിതാവിനെ പാമ്പിനെ കൊണ്ട് കടുപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്കായി അന്വേഷണ സംഘം ഇന്ന് കസ്‌റ്റഡി അപേക്ഷ നൽകും. സംഭവത്തിൽ കിച്ചു എന്ന ഗുണ്ട് റാവുവിനെ പോലീസ് പിടികൂടിയിരുന്നു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കാട്ടാക്കട പോലീസ് കേസെടുത്തിട്ടുണ്ട്. മകളെ ശല്യം ചെയ്‌തത്‌ വിലക്കിയതിനുള്ള പ്രതികരമായിട്ടായിരുന്നു കിച്ചു കൊലപാതക ശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ സംഭവം നടന്നത്. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശിയായ രാജേന്ദ്രന്റെ വീട്ടിലാണ് രാത്രി പാമ്പിനെ തുറന്നുവിട്ടത്. വീടിന്റെ ജനലിലൂടെ പ്രതി പാമ്പിനെ അകത്തേക്ക് എറിയുകയായിരുന്നു. പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മകളെ ശല്യം ചെയ്‌തത്‌ വിലക്കിയതിനുള്ള പ്രതികരമായിട്ടായിരുന്നു പാമ്പിനെ കൊണ്ട് കടിപ്പിക്കാനുള്ള ശ്രമം നടത്തിയത്.

പാമ്പിന്റെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ് കുടുംബം രക്ഷപ്പെട്ടത്. പാമ്പിനെ കണ്ടയുടൻ തന്നെ വീട്ടികാർ അതിനെ തല്ലിക്കൊന്നിരുന്നു. രാത്രി വീടിന്റെ സമീപത്ത് നിന്ന് ശബ്‌ദം കേട്ട് ഉണർന്നപ്പോഴാണ് സംഭവം രാജേന്ദ്രന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ കിച്ചു പാമ്പിനെ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. പിന്നീട് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഉഗ്രവിഷമുള്ള ശംഖുവരയൻ പാമ്പിനെയാണ് പ്രതി കൊലപാതകത്തിനായി ഉപയോഗിച്ചത്.

Most Read| വധശ്രമ പരാതി; തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിക്ക് എൻസിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE