വധശ്രമ പരാതി; തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിക്ക് എൻസിപി

എൻസിപി വർക്കിങ് കമ്മിറ്റി അംഗമാണ് തോമസ് കെ തോമസ്. കുട്ടനാട് പാടശേഖരത്തിൽ കാർ അപകടത്തിൽപ്പെടുത്തി തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ആരോപിച്ചാണ് എൻസിപി എംഎൽഎ തോമസ് കെ തോമസ് രംഗത്തെത്തിയത്.

By Trainee Reporter, Malabar News
thomas-saseendran
Ajwa Travels

തിരുവനന്തപുരം: തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിക്കൊരുങ്ങി എൻസിപി നേതൃത്വം. പാർട്ടിയെ പൊതുജന മധ്യത്തിൽ അപമാനിച്ചുവെന്ന് കാണിച്ചു ദേശീയ നേതൃത്വത്തിന് ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും പരാതി നൽകിയിട്ടുണ്ട്. ഇന്നലെയാണ് വിഷയം ശരത് പവാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇക്കാര്യത്തിൽ ഇന്ന് തന്നെ നടപടി ഉണ്ടാകുമെന്നാണ് സൂചന. പരാതിയിൽ ഉടൻ നടപടി എടുക്കുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ട്.

എൻസിപി വർക്കിങ് കമ്മിറ്റി അംഗമാണ് തോമസ് കെ തോമസ്. ഇദ്ദേഹത്തെ ഈ സ്‌ഥാനത്ത്‌ നിന്ന് മാറ്റണമെന്നാണ് അവശ്യം. എന്നാൽ, തനിക്കെതിരെ നടപടി എടുത്താലും പരാതിയിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് തോമസ് കെ തോമസ്. കുട്ടനാട് പാടശേഖരത്തിൽ കാർ അപകടത്തിൽപ്പെടുത്തി തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ആരോപിച്ചാണ് എൻസിപി എംഎൽഎ തോമസ് കെ തോമസ് രംഗത്തെത്തിയത്.

സംഭവത്തിൽ ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട്. വ്യവസായിയും മുൻ പ്രവർത്തകസമിതി അംഗവുമായ റജി ചെറിയാനാണ് ഇതിന് പിന്നിലെന്നും പരാതിയിൽ ആരോപിച്ചു. തോമസിന്റെ മുൻ ഡ്രൈവർ തോമസ് കുരുവിളക്കെതിരെയും ആക്ഷേപം ഉന്നയിച്ചു. പരാതി തുടർനടപടിക്കായി എഡിജിപി എംആർ അജിത് കുമാറിന് കൈമാറി.

അതേമസയം, തോമസ് കെ തോമസിന്റെ വധശ്രമ പരാതി ഗുരുതരമാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചിരുന്നു. തോമസ് കെ തോമസിന്റെ വെളിപ്പെടുത്തൽ ഗുരുതരമാണെന്നും പോലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വധശ്രമത്തെ പാർട്ടിയിലെ പടലപ്പിണക്കവുമായി ബന്ധിപ്പിക്കാനുള്ള തോമസിന്റെ നിലപാടിനെ ശശീന്ദ്രൻ വിമർശിച്ചു. എന്തിനാണ് വധശ്രമത്തെ പാർട്ടിയുമായി ബന്ധിപ്പിക്കുന്നതെന്നും, പാർട്ടിയിൽ ഈ പരാതി ഇതുവരെ ഉന്നയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎ ആകാൻ തോമസ് കെ തോമസിനെ കൊല്ലാൻ മാത്രം ക്രൂരൻമാർ എൻസിപിയിലില്ല. തോമസ് കെ തോമസ് സംസ്‌ഥാന പ്രസിഡണ്ട് പിസി ചാക്കോയെ മുഖ്യശത്രുവായി കാണുകയാണ്. മനപ്പൂർവം പാർട്ടിയെ മോശമാക്കാൻ ശ്രമിക്കുന്നു. തോമസിന് പാർട്ടി നടപടിയെ കുറിച്ച് ധാരണയില്ലെന്നും പക്വതയില്ലെന്നും അദ്ദേഹം വിമർശിച്ചു.

Most Read| മണിപ്പൂർ വിഷയം; അവിശ്വാസ പ്രമേയ ചർച്ച ഇന്ന്- രാഹുൽ ആദ്യം സംസാരിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE