പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നാലെ ജീവനൊടുക്കി യുവാവ്

By Trainee Reporter, Malabar News
crime news
Representational Image
Ajwa Travels

കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ പെൺകുട്ടിയെ വീട്ടിൽ കയറി ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. കുറുപ്പംപടി രായമങ്കലത്ത് പാണിയാടൻ ബിനു ജേക്കമ്പിന്റെയും മഞ്‌ജുവിന്റേയും മകൾ അൽക്ക അന്ന ബിനുവിനാണ് (20) പരിക്കേറ്റത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

പെൺകുട്ടിയെ ആക്രമിച്ചതിന് പിന്നാലെ ഇരിങ്ങോൾ മുക്കളംഞ്ചേരി ബേസിലിനെ(21) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്. യുവാവിന്റെ ആക്രമണത്തിൽ പെൺകുട്ടിയുടെ മുത്തച്ഛൻ ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.

Most Read| ഫ്ളാറ്റ് തട്ടിപ്പ് കേസ്; എംപിയും നടിയുമായ നുസ്രത്ത് ജഹാന് ഇഡി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE