ശ്രീനഗർ: ജമ്മു കശ്‌മീരിലെ അവന്തിപൊരയിലെ പാംപോർ പ്രദേശത്ത് വെള്ളിയാഴ്‌ച പുലർച്ചെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. രണ്ട് ഭീകരർ ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുന്നതായി കരുതപ്പെടുന്നു. സുരക്ഷാസേന പ്രദേശത്ത് ശക്‌തമായ തിരച്ചിൽ നടത്തുകയാണ്.
ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരരുമായാണ് സുരക്ഷാസേന ഏറ്റുമുട്ടിയത്. വ്യാഴാഴ്‌ച രജൗരി ജില്ലയിലെ തനാമണ്ടി പട്ടണത്തിൽ ഭീകരരും ഇന്ത്യൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ഇവിടെ ഒരു ഭീകരനും കൊല്ലപ്പെട്ടു.
Read Also: കേന്ദ്ര വൈദ്യുതി നിയമഭേദഗതിക്ക് പിന്തുണ; പുതിയ താരിഫ് നയവുമായി റെഗുലേറ്ററി കമ്മീഷൻ