കണ്ണൂർ: ജില്ലയിൽ ഇന്ന് വാക്സിൻ സ്വീകരിച്ചത് 7,634 പേർ. 27 സർക്കാർ കേന്ദ്രങ്ങളിലും ഒൻപത് സ്വകാര്യ ആശുപത്രികളിലുമാണ് വാക്സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 13,26,722 പേരാണ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 8,73,230 പേർ ഒന്നാം ഡോസ് വാക്സിനും 4,53,492 പേർ രണ്ടാം ഡോസ് വാക്സിനും എടുത്തുകഴിഞ്ഞു. 6,34,203 പുരുഷൻമാരും 6,92,291 സ്ത്രീകളും വാക്സിനേഷൻ നടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
60 വയസിന് മുകളിൽ പ്രായമുള്ള 5,31,314 പേർ വാക്സിനേഷൻ നടത്തി. അതേസമയം, 45നും 60നും ഇടയിൽ പ്രായമുള്ള 4,79,813 പേരാണ് വാക്സിൻ സ്വീകരിച്ചത്. 18 മുതൽ 44 വയസുവരെ പ്രായമുള്ള 3,15,595 പേർ വാക്സിനേഷൻ നടത്തി.
അതേസമയം, ജില്ലയിൽ ഇന്ന് 609 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗ ബാധിതരേക്കാൾ രോഗ മുക്തർ ഇന്നുണ്ട്; 741 പേരാണ് രോഗമുക്തി നേടിയത്.
Most Read: മീൻകര ഡാമിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ






































