കൊച്ചി: രണ്ടു ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,780 രൂപയിലും പവന് 46,770 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് കഴിഞ്ഞ രണ്ടുദിവസം വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഡോളർ കഴിഞ്ഞ ആറ് ആഴ്ചയിലെ ഏറ്റവും ശക്തമായ നിലയിലേക്ക് ഉയർന്നത് സ്വർണത്തിന്റെ മുന്നേറ്റം നിഷേധിച്ചു. അടുത്ത ആഴ്ച അമേരിക്കൻ ഫെഡ് യോഗം നടക്കുന്നതിനാൽ ഡോളറിലും ബോണ്ടിലും കൂടുതൽ ചാഞ്ചാട്ടമുണ്ടാകും. ഇത് രാജ്യാന്തര സ്വർണവിലയിലും പ്രതിഫലിക്കും.
Most Read| ‘നഷ്ടപ്പെട്ടത് മൂന്ന് സൈനികരെ, ശക്തമായി തിരിച്ചടിക്കും’; ജോ ബൈഡൻ







































