‘അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് കൂട്ടരുത്’; യാത്രാക്കൂലിക്ക് പരിധി നിശ്‌ചയിച്ച് കേന്ദ്രം

ഇൻഡിഗോ സർവീസുകൾ താറുമാറായതിന് പിന്നാലെ മറ്റു വിമാനക്കമ്പനികൾ യാത്രക്കൂലി കുത്തനെ കൂട്ടിയിരുന്നു. ഇൻഡിഗോ സർവീസുകൾ റദ്ദായവർക്ക് ഇത് വലിയ തിരിച്ചടിയായി.

By Senior Reporter, Malabar News
indigo airline
Ajwa Travels

ന്യൂഡെൽഹി: ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രാനിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികൾക്ക് താക്കീതുമായി കേന്ദ്ര സർക്കാർ. പ്രതിസന്ധി ബാധിക്കപ്പെട്ട റൂട്ടുകളിലെ യാത്രാക്കൂലിക്ക് കേന്ദ്രം പരിധി നിശ്‌ചയിച്ച് ഉത്തരവിട്ടു. ഇതിന് മുകളിലുള്ള നിരക്ക് കമ്പനികൾ ഈടാക്കാൻ പാടില്ല.

കോവിഡ് കാലത്താണ് സമാനമായ നിയന്ത്രണം കേന്ദ്രം ഏർപ്പെടുത്തിയത്. വിമാനക്കമ്പനികൾ അസാധാരണമാംവിധം ഉയർന്ന വിമാനക്കൂലി ഈടാക്കുന്നതിനെ കുറിച്ചുള്ള ആശങ്കകൾ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലായം അറിയിച്ചു. അവസരം മുതലെടുത്ത് യാത്രക്കൂലി കൂട്ടുന്നതിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി എല്ലാ ബാധിത റൂട്ടുകളിലും മന്ത്രാലയം അതിന്റെ നിയന്ത്രണ അധികാരങ്ങൾ ഉപയോഗപ്പെടുത്തിയതായി അറിയിച്ചു.

സ്‌ഥിതിഗതികൾ സാധാരണഗതിയിൽ എത്തുംവരെ ഈ നിയന്ത്രണം തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ഇൻഡിഗോ സർവീസുകൾ താറുമാറായതിന് പിന്നാലെ മറ്റു വിമാനക്കമ്പനികൾ യാത്രക്കൂലി കുത്തനെ കൂട്ടിയിരുന്നു. ഇൻഡിഗോ സർവീസുകൾ റദ്ദായവർക്ക് ഇത് വലിയ തിരിച്ചടിയായി. ഇന്ന് ഡെൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നോൺ- സ്‌റ്റോപ്പ് എയർ ഇന്ത്യ ടിക്കറ്റിന് 55,955 മുതൽ 64,557 രൂപ വരെയാണ് നിരക്ക്.

കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 38,000 രൂപ കടന്നു. യാത്രക്കൂലി കൂട്ടരുതെന്ന് കഴിഞ്ഞദിവസവും വ്യോമയാന മന്ത്രി കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഈ നിർദ്ദേശം കമ്പനികൾ മുഖവിലയ്‌ക്കെടുത്തില്ല. അത്യാവശ്യ യാത്രകൾ നടത്തുന്നവരാണ് ഏറെ വലഞ്ഞത്. ഇൻഡിഗോയ്‌ക്ക് ആധിപത്യമുള്ള ഒട്ടേറെ റൂട്ടുകളുണ്ട്. ഇവിടങ്ങളിൽ മറ്റു വിമാനങ്ങൾ കുറവായതിനാൽ യാത്രാക്ളേശം രൂക്ഷമാണ്.

Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE