പാകിസ്‌ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; എസ് ജയശങ്കർ

വികസന പദ്ധതികളുടെ നല്ല ചരിത്രമാണ് നമുക്കുള്ളത്. പാക്കിസ്‌ഥാനും ചൈനയും ഒഴികെയുള്ള നമ്മുടെ അയൽരാജ്യങ്ങളുടെ മിക്കവാറും എല്ലാ പ്രധാനപ്പെട്ട വികസന പദ്ധതികൾക്കൊപ്പവും ഇന്ത്യ ഉണ്ടായിരുന്നു- എസ് ജയശങ്കർ കൂട്ടിച്ചേർത്തു.

By Senior Reporter, Malabar News
MALABARNEWS-SJAYASHANKAR
Ajwa Travels

ന്യൂഡെൽഹി: മറ്റേതൊരു അയൽരാജ്യത്തിനോടും എന്ന പോലെ പാകിസ്‌ഥാനുമായും നല്ല ബന്ധം പുലർത്തണമെന്നാണ് ഇന്ത്യയുടെ ആഗ്രഹമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അതിനായി അവർ തീവ്രവാദത്തിൽ നിന്ന് മുക്‌തമാകണമെന്നും ജയശങ്കർ ലോക്‌സഭയിൽ പറഞ്ഞു.

2019ൽ പാകിസ്‌ഥാൻ സർക്കാർ കൈകൊണ്ട തീരുമാനങ്ങൾ കാരണമാണ് അവരുമായി വ്യാപാര- വാണിജ്യ മേഖലകളിലെ ബന്ധം മോശമായത്. മുൻപ് പാകിസ്‌ഥാന്റെ ഭാഗത്ത് സംഭവിച്ച വീഴ്‌ചകൾ എന്താണെന്ന് ഇന്ത്യ വളരെ വ്യക്‌തമായി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം പരിഹരിക്കാതിരുന്നാൽ തീർച്ചയായും പാകിസ്‌ഥാന് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. പന്ത് പാകിസ്‌ഥാന്റെ കോർട്ടിലാണ്”- ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ ജയശങ്കർ മറുപടി നൽകി.

വികസന പദ്ധതികളുടെ നല്ല ചരിത്രമാണ് നമുക്കുള്ളത്. പാകിസ്‌ഥാനും ചൈനയും ഒഴികെയുള്ള നമ്മുടെ അയൽരാജ്യങ്ങളുടെ മിക്കവാറും എല്ലാ പ്രധാനപ്പെട്ട വികസന പദ്ധതികൾക്കൊപ്പവും ഇന്ത്യ ഉണ്ടായിരുന്നു- എസ് ജയശങ്കർ കൂട്ടിച്ചേർത്തു.

Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE