ഇരട്ട നികുതി ഒഴിവാക്കും; നിർണായക കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഖത്തറും

ഇന്നലെയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഖത്തർ അമീർ ഇന്ത്യയിലെത്തിയത്. പ്രോട്ടോകോൾ മാറ്റിവെച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് നരേന്ദ്രമോദി ഇന്നലെ ഖത്തർ അമീറിനെ സ്വീകരിച്ചത്.

By Senior Reporter, Malabar News
india and qatar relation
ഖത്തർ അമീർ ശൈഖ് ഹമീം ബിൻ ഹമദ് അൽഥാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും (Image By: Hindustan Times)
Ajwa Travels

ന്യൂഡെൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ശൈഖ് ഹമീം ബിൻ ഹമദ് അൽഥാനിയുമായി നിർണായക കരാറിൽ ഒപ്പുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരട്ട നികുതി ഒഴിവാക്കുന്ന കരാറിലാണ് ഇന്ത്യയും ഖത്തറും ഒപ്പുവെച്ചത്. ഉച്ചയ്‌ക്ക് 12ന് ഹൈദരാബാദ് ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്‌ച.

ഇന്നലെയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഖത്തർ അമീർ ഇന്ത്യയിലെത്തിയത്. പ്രോട്ടോകോൾ മാറ്റിവെച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് നരേന്ദ്രമോദി ഇന്നലെ ഖത്തർ അമീറിനെ സ്വീകരിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ അമീറുമായി ചർച്ച നടത്തിയിരുന്നു.

ഖത്തർ അമീറിനൊപ്പം ഇന്ത്യൻ സന്ദർശനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്‍ദുൾ റഹ്‌മാൻ ബിൻ ജാസിം അൽഥാനിയും പങ്കെടുക്കുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ഖത്തർ അമീർ ഇന്ത്യയിലെത്തുന്നത്. 2015 മാർച്ചിലായിരുന്നു ഇതിന് മുൻപ് അദ്ദേഹം ഇന്ത്യ സന്ദർശിച്ചത്.

Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE