ഏഷ്യാകപ്പിൽ ഇന്ത്യ-പാക്കിസ്‌ഥാൻ കിരീടപ്പോരാട്ടം ഇന്ന്; നെഞ്ചിടിപ്പിൽ ആരാധകർ

ടൂർണമെന്റിൽ മൂന്നാം തവണയാണ് ഇന്ത്യയും പാക്കിസ്‌ഥാനും നേർക്കുനേർ ഏറ്റുമുട്ടുന്നത്.

By Senior Reporter, Malabar News
India vs Pakistan Asia Cup 2025
India-Pakistan Cricket Team (Image Courtesy: India Today)
Ajwa Travels

ദുബായ്: ഏഷ്യാകപ്പിൽ ഇന്ന് ഇന്ത്യ-പാക്കിസ്‌ഥാൻ കിരീടപ്പോരാട്ടം. ദുബായിൽ രാത്രി എട്ടിനാണ് ഫൈനൽ മൽസരം തുടങ്ങുക. ടൂർണമെന്റിൽ മൂന്നാം തവണയാണ് ഇന്ത്യയും പാക്കിസ്‌ഥാനും നേർക്കുനേർ ഏറ്റുമുട്ടുന്നത്.

ഹസ്‌തദാനത്തിന് പോലും തയ്യാറാവാത്ത കളിക്കാർ, കളിക്കളത്തിന് അപ്പുറത്തേക്ക് നീളുന്ന വീറും വാശിയും, വൻകരയുടെ ചാംപ്യൻമാരാവാൻ ഇന്ത്യയും പാക്കിസ്‌ഥാനും നേർക്കുനേർ വരുമ്പോൾ പോരാട്ടം പൊടിപാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഒറ്റക്കളിയും തോൽക്കാതെ സൂര്യകുമാർ യാദവും സംഘവും കിരീടപ്പോരിനിറങ്ങുന്നത്. പാക്കിസ്‌ഥാൻ തോറ്റത് രണ്ട് കളിയിൽ. രണ്ടും ഇന്ത്യയോടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴ് വിക്കറ്റിനും സൂപ്പർ ഫോറിൽ ആറ് വിക്കറ്റിനും. ഇനിയൊരു തോൽവി കൂടി താങ്ങാനാവില്ല സൽമാൻ അലി ആഘയ്‌ക്കും സംഘത്തിനും. ഇതുവരെയുള്ള മികവുകൊണ്ട് ഇന്ത്യയെ മറികടക്കാൻ പാക്കിസ്‌ഥാന് കഴിയില്ലെന്നുറപ്പാണ്.

വെടിക്കെട്ടിന് തുടക്കം നൽകുന്ന അഭിഷേക് ശർമ പരിക്കിൽ നിന്ന് മുക്‌തനായത് ഇന്ത്യക്ക് ആശ്വാസമാണ്. അഭിഷേകും ശുഭ്‌മാൻ ഗില്ലും ക്രീസിലുറച്ചാൽ ജയത്തിലേക്കുള്ള ഇന്ത്യയുടെ വഴി എളുപ്പമാകും. സൂര്യകുമാർ യാദവ്, തിലക് വർമ, സഞ്‌ജു സാംസൺ, ശിവം ദുബേ എന്നിവർ അവസരത്തിനൊത്ത് ഉയരണം. ജസ്‌പ്രീത് ബുമ്രയുടെ വേഗപന്തുകൾക്കൊപ്പം കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ആക്ഷർ പട്ടേൽ എന്നിവരുടെ സ്‌പിൽ മികവാകും കളിയുടെ ഗതിയും വിധിയും നിശ്‌ചയിക്കുക.

Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE