താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തും; കാബൂളിൽ എംബസി ആരംഭിച്ച് ഇന്ത്യ

താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് നയതന്ത്ര മേഖലയിൽ വലിയ ചുവടുവയ്‌പ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

By Senior Reporter, Malabar News
India-Taliban Relation
താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും (Image Courtesy: The Hindu)
Ajwa Travels

കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം. നേരത്തെ, ‘കാബൂൾ നയതന്ത്ര ദൗത്യം’ എന്ന പേരിൽ ആരംഭിച്ച ഓഫീസാണ് എംബസിയായി ഉയർത്തിയത്. താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് നയതന്ത്ര മേഖലയിൽ വലിയ ചുവടുവയ്‌പ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ഒക്‌ടോബർ പത്തിന് മുത്തഖിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം കാബൂളിലെ നയതന്ത്ര ദൗത്യം ഇന്ത്യ മെച്ചപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞിരുന്നു.

അതേസമയം, എംബസി ആരംഭിച്ചെങ്കിലും താലിബാൻ ഭരണകൂടത്തിന് ഇന്ത്യ ഔദ്യോഗിക അംഗീകാരം നൽകിയേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 2021 ഓഗസ്‌റ്റിലാണ് താലിബാൻ അഫ്‌ഗാനിസ്‌ഥാന്റെ ഭരണം ഏറ്റെടുത്തത്. താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യ അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് ഉദ്യോഗസ്‌ഥരെ പിൻവലിക്കുകയും എല്ലാ ദൗത്യങ്ങളും അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു.

തുടർന്ന് 2022 ജൂണിലാണ് ‘നയതന്ത്ര ദൗത്യം’ എന്ന പേരിൽ ഒരു സംഘത്തെ കാബൂളിലേക്ക് അയച്ചത്. അതേസമയം, താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കാത്തതിനാൽ ‘ഇന്ത്യൻ അംബാസിഡർ’ എന്ന പദവി ഉണ്ടായിരിക്കുകയില്ല. പകരം കാബൂൾ ഇന്ത്യൻ എംബസിയുടെ തലവന് ‘ചാർജ് ഡി അഫയേഴ്‌സ്’ എന്ന പദവിയാണ് ഉണ്ടായിരിക്കുക.

Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE