ഗാസ: ഐക്യരാഷ്ട്ര സഭയിൽ (യുഎൻ) പ്രവർത്തിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗാസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം റഫയിൽ വെച്ച് അക്രമിക്കപ്പെടുകയായിരുന്നു. ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
എന്നാൽ, മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും അദ്ദേഹം ഇന്ത്യക്കാരനാണെന്നും ഇന്ത്യൻ സേനയിലെ മുൻ ഉദ്യോഗസ്ഥനാണെന്നും അധികൃതർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് യുഎൻ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്.
വാഹനത്തിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തി. യുഎൻ ഉദ്യോഗസ്ഥർക്കെതിരായ എല്ലാ ആക്രമണങ്ങളെയും അപലപിക്കുന്നുവെന്നും സമഗ്രമായ അന്വേഷണം വേണമെന്നും സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Most Read| സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കാലവർഷം അടുത്ത ആഴ്ചയോടെ