കൊല്ലം: ഇരവിപുരം സ്വദേശിയെ കാനഡയിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് (25) ആണ് മരിച്ചത്. ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിൽ ജോലി ചെയ്യുകയായിരുന്നു അനീറ്റ.
കഴിഞ്ഞ ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ഒപ്പം താമസിക്കുന്നവരാണ് ടൊറന്റോയിലെ താമസ സ്‌ഥലത്തെ ശുചിമുറിയിൽ അനീറ്റയുടെ മൃതദേഹം കണ്ടത്. തുടർന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റുമോർട്ടം പൂർത്തിയായെങ്കിലും അന്വേഷണം പൂർത്തിയായതിന് ശേഷം മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയുള്ളൂ.
തിങ്കളാഴ്‌ചയും അമ്മ രജനിയുമായി അനീറ്റ ഫോണിൽ സംസാരിച്ചിരുന്നു. പനി ആയതിനാൽ രണ്ടുദിവസമായി അവധിയിലായിരുന്നുവെന്ന് അനീറ്റ പറഞ്ഞു. പിന്നീട് യാതൊരുവിവരവും ലഭിച്ചിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. കാനഡ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏക സഹോദരൻ നിഖിൽ.
Most Read| ചരിത്രം കുറിച്ച് ആസ്‌ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്