ബംഗളുരു: ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വനിതാ ഉദ്യോഗസ്‌ഥ റിട്ട.വിംഗ് കമാന്‍ഡര്‍ ഡോ. വിജയലക്ഷ്‌മി രമണന്‍ അന്തരിച്ചു. 96 വയസായിരുന്നു. 1955 ഓഗസ്‌റ്റ് 2നാണ് വ്യോമസേനയില്‍ ഗൈനക്കോളജിസ്‌റ്റായി ജോലിയില്‍ പ്രവേശിച്ചത്. 1972 ഓഗസ്‌റ്റ് 22 ന് വിംഗ് കമാന്‍ഡറായി. 1977ല്‍ രാജ്യം വിശിഷ്‌ട സേവ മെഡല്‍ നല്‍കി ആദരിച്ചിരുന്നു. വിരമിച്ചതിനു ശേഷം വിവിധ വ്യോമസേന ആശുപത്രികളില്‍ ഗൈനക്കോളജിസ്‌റ്റായി സേവനമനുഷ്‌ഠിച്ചു. 1962, 1968, 1971 യുദ്ധകാലത്ത് സൈനികരുടെ ജീവന്‍ രക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും മുന്‍പന്തിയില്‍ നിന്ന വ്യക്‌തി ആയിരുന്നു വിജയലക്ഷ്‌മി.
Read also: ഇന്ത്യന്‍ അതിര്‍ത്തി കടന്ന ചൈനീസ് സൈനികനെ കൈമാറി




































