അതിരപ്പിള്ളി: മസ്‌തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു. മയക്കുവെടിവെച്ച് പിടികൂടിയ കൊമ്പനെ കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ച് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ ചികിൽസ നടത്തിവരികയായിരുന്നു.
മസ്‌തകത്തിലെ വ്രണത്തിൽ പുഴുവരിക്കുന്ന നിലയിൽ അതിരപ്പിള്ളിയിൽ അലഞ്ഞുതിരിഞ്ഞ കൊമ്പനെ ബുധനാഴ്‌ചയാണ് മയക്കുവെടിവെച്ച് പിടികൂടിയത്. കോടനാട് എത്തിച്ച ശേഷം ആന വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു.
ജനുവരി 15 മുതലാണ് മുറിവേറ്റ കൊമ്പനെ അതിരപ്പിള്ളി പ്ളാന്റേഷൻ എസ്‌റ്റേറ്റിൽ കണ്ടുതുടങ്ങിയത്. 24ന് ആനയെ പിടികൂടി ചികിൽസ നൽകിയിരുന്നു. എന്നാൽ, പിന്നീട് മുറിവിൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്നാണ് ചികിൽസ തുടരാൻ തീരുമാനിച്ചത്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ







































