‘100 മലയാളീസ് ബിസിനസ് സ്‌റ്റാഴ്‌സ്’ കൊച്ചിയിൽ നടന്നു

വിവിധ ബിസിനസ് മേഖലയിൽ നിന്നുള്ള 100 മലയാളി സംരംഭകർ ഒന്നിച്ചെത്തിയ പരിപാടിയിൽ ബിസിനസ് നെറ്റ്‌വർക്കിങ്, ബ്രാൻഡ് ലോഞ്ച്, ബ്രാൻഡ് പ്രസന്റേഷൻ, പാനൽ ഡിസ്‌കഷൻ, അവാർഡ് വിതരണം, മുഹമ്മദ് റാഫി സംഗീതനിശ എന്നിവയും ഉണ്ടായിരുന്നു.

By Senior Reporter, Malabar News
Inspiring Business Personality Award
INSPIRING BUSINESS PERSONALITY അവാർഡ് ഇസഹാഖ് ഈശ്വരമംഗലം (ഇഎം) അബുസലീമിൽ നിന്ന് സ്വീകരിക്കുന്നു
Ajwa Travels

കൊച്ചി: ബിസിനസുകൾക്കായി എൻഡ്-ടു-എൻഡ് നവീകരണവും സഹകരണവും പ്രോൽസാഹനവും വളർത്തിയെടുക്കാനായി നിലകൊള്ളുന്ന സ്‌ഥാപനമായ ‘ബിസിനസ് കേരള’ നെറ്റ്‌വർക്ക്‌ സംഘടിപ്പിച്ച ‘100 മലയാളീസ് ബിസിനസ് സ്‌റ്റാഴ്‌സ്-2024‘ സമ്മേളനം കൊച്ചി മാരിയറ്റിൽ നടന്നു.

പരിപാടിയിൽ എയർകേരള സിഇഒ ഹാരിഷ് മൊയ്‌ദീൻ കുട്ടി, ക്യാപ്പിറ്റൽ കൺസൾട്ടന്റ് ശ്രീജിത്ത്, കോർപ്പറേറ്റ്‌ ട്രൈനർ ഷാജഹാൻ അബൂബക്കർ, കടൽ മച്ചാൻ വ്‌ളോഗർ വിഷ്‌ണു അഴീക്കൽ തുടങ്ങിയ 100 മലയാളി സംരംഭകരും അവരുടെ പങ്കാളികളും കുടുംബാംഗങ്ങളും പങ്കെടുത്തു. നടനും സംരംഭകനുമായ അബുസലീമാണ് ഉൽഘാടനം നിർവഹിച്ചത്.

NRI Cricket League
‘എൻആർഐ ക്രിക്കറ്റ് ലീഗ്’ ലോഗോ പ്രകാശനം നിർവഹിച്ച് സംസാരിക്കുന്ന മനു ജേക്കബ് മാത്യു (ഡയറക്‌ടർ & ചീഫ് ബിസിനസ് ഓഫീസർ – വെൽമെയ്‌ഡ് നെറ്റ്‌വർക്ക്‌)

ചടങ്ങിൽ, 2024ലെ പ്രചോദനാത്‌മക ബിസിനസ്‌ വ്യക്‌തിത്വം (INSPIRING BUSINESS PERSONALITY) അവാർഡ്, കേരളത്തിൽ നിന്നുള്ള അന്തർദേശീയ മാദ്ധ്യമ സംരംഭകനും വെൽമെയ്‌ഡ് നെറ്റ്‌വർക്ക്‌ സ്‌ഥാപകനും സിഇഒയുമായ ഇസഹാഖ് ഈശ്വരമംഗലം (ഇഎം) സ്വീകരിച്ചു. വെൽമെയ്‌ഡിന്റെ ഇവന്റ് വിഭാഗം മുന്നോട്ടുവയ്‌ക്കുന്ന എൻആർഐ ക്രിക്കറ്റ് ലീഗ് എന്ന ആശയത്തിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.

Health| രാജ്യത്തെ 44 കോടിയിലധികം പേർ അമിതഭാരക്കാരാകും- പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE